ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന്‌ യുവാക്കൾ മരിച്ചു

0
88

ചങ്ങനാശേരി എം സി റോഡിൽ എസ്‌ബി കോളേജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശേരി പുഴവാത് ഹിദായത്തുനഗറിൽ പള്ളിവീട്ടിൽ ഷാനവാസിന്റെ മകൻ അജ്‌മൽ (27), ചങ്ങനാശേരി മാർക്കറ്റ് ഉള്ളാഹയിൽ രാജുവിന്റെ മകൻ അലക്‌സ് (26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രമേശിന്റെ മകൻ രുദ്രാക്ഷ്‌ (20) എന്നിവരാണ് മരിച്ചത്‌.

അലക്‌സിനൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോക്ക് (23) പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രിയാണ്‌ അപകടം. എതിർദിശയിൽവന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തും മുമ്പ് അജ്മല്‍ മരിച്ചിരുന്നു. രുദ്രാക്ഷിനേയും അലക്‌സിനേയും രാത്രിയോടെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇരുവരും മരിച്ചു.