സുലൈമാന്‍ ഖാലിദ് സേട്ട് അന്തരിച്ചു

0
100

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനുമായ സുലൈമാന്‍ ഖാലിദ് സേട്ട് (71) നിര്യാതനായി. കടവന്ത്രയിലെ മകളുടെ വസതിയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം.

എംഎസ്എഫ് എറണാകുളം ജില്ലാ പ്രസിഡന്റ്, മുസ്ലിംലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ആഗ്രോ ഇന്‍ഡസ്ട്രീസ് മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഷബ്നം ഖാലിദ്. മകള്‍: ഫാത്തിമ നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ് സേട്ട്. സഹോദരങ്ങൾ: മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് , ഉഫ്റ, റഫിയ, ദസ്ലീന്‍. കെഎംഇഎ മുന്‍ സംസ്ഥാന സെക്രട്ടറിയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിംലീഗ് ഐഎന്‍എല്ലില്‍ ചേര്‍ന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ഖബറടക്കം കൊച്ചി കപ്പലണ്ടി മുക്കിലെ പടിഞ്ഞാറേ പള്ളി ഖബര്‍സ്ഥാനില്‍.