Friday
9 January 2026
30.8 C
Kerala
HomeIndiaഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം

ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം

ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് കാലത്ത് 9.45 ഓടെയാണ്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ അതിശക്തമായ ഭൂചലനത്തിനു ശേഷമായിരുന്നു ഇവിടെയും ചലനമനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.

റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലും അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തു. 20 സെക്കൻഡ് നേരത്തേക്ക് ഭൂമി കുലുങ്ങിയതായി നോയിഡ, ഡൽഹി നിവാസികളും പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാൻ-താജാക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളാണെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു.

“പെട്ടന്ന് അതിശകതമായി തല കറങ്ങുന്നതുപോലെ തോന്നി. കണ്ണുകൾ ഇറുക്കിയടച്ച് തുറന്നുനോക്കി. പെട്ടന്ന് ഫാനിലേക്ക് നോക്കിയപ്പോഴാണ് ഭൂചലനം എന്ന് മനസിലായത്. പരിഭ്രാന്തിയോടെ പുറത്തേക്കോടുകയായിരുന്നു പിന്നെ” നോയിഡ സ്വദേശി ശശാങ്ക് സിംഗ് ട്വീറ്റ് ചെയ്തു. ഭൂചലനത്തിൽ ആളപായമോ മറ്റു നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments