വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു, നാലുപേർക്ക് പരിക്ക്

0
93

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് ലാസ് അലയത്ത്മാന ചര്‍ച്ചിലെ സിസ്റ്റര്‍ ഗ്രൈസ് മാത്യു (61) ആണ് മരിച്ചത്. പുലർച്ചെ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപമാണ് അപകടം. തൃശൂരില്‍ നിന്നും വെള്ളൂര്‍ക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഫാദര്‍ അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിസിയ (38) സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്ക്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.