എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ, ഈശോ മിശിഹ മുകളിലുണ്ടല്ലോ?’: കെ ടി ജലീൽ

0
272

കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമേയുള്ളുവെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തിന് പിന്നാലെ സത്യം എപ്പോഴായാലും പുറത്തുവരുമെന്ന് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വിഡിയോക്കൊപ്പമാണ് ജലീൽ പ്രതികരിച്ചിരിക്കുന്നത്. സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. എന്തൊക്കെയായിരുന്നു പുകില്‍. എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും കെ ടി ജലീല്‍ പറയുന്നു.

 

ജലീല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. ‘സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. എന്തൊക്കെയായിരുന്നു പുകില്‍. എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല,. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ.
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകുമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും.

എന്തൊക്കെയായിരുന്നു പുകില്‍?
എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!