ഇരുവൃക്കകളും തകരാറിലായ വിദ്യാർത്ഥിനിക്ക് സഹായവുമായി കെഎസ്ആർടിസി ബോണ്ട് 3

0
63

ഇരുവൃക്കകളും തകരാറിലായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിക്ക് സഹായഹസ്തവുമായി കിളിമാനൂർ കെഎസ്ആർടിസിയിലെ ബോണ്ട് യാത്രക്കാരും ജീവനക്കാരും. വെഞ്ഞാറമൂട് പിരപ്പൻകോട് കൈതകട്ടക്കാലിൽ വീട്ടിൽ സുരേഷ് കുമാർ- സുനിത ദമ്പതികളുടെ മകൾ ആര്യ സുരേഷിനാണ് സഹായ ഹസ്തവുമായി കിളിമാനൂർ പോങ്ങനാട് കെഎസ്ആർടിസി ബോണ്ട് 3 എത്തിയത്.

ബസിലെ പതിവ് യാത്രക്കാരും ജീവനക്കാരും ചേർന്ന് വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സമാഹാരിച്ച 40500 രൂപ കൈമാറി. കൂട്ടായ്മയുടെ പ്രതിനിധിയായി കണ്ടക്ടർ സുമ ആര്യ സുരേഷിന്റെ വീട്ടിലെത്തി തുക കൈമാറി. മാതൃകാപരമായ പ്രവർത്തനം നടത്തിയ കിളിമാനൂർ ബോണ്ട് 3 യിലെ യാത്രക്കാർക്കും ജീവനക്കാർക്കും ടീം കെഎസ്ആർടിസി അഭിനന്ദിച്ചു.