പാലക്കാട് ഗാന്ധി പ്രതിമ തകര്‍ത്തു; പൊലീസ് അന്വേഷണം തുടങ്ങി

0
99

പാലക്കാട് ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. പാലക്കാട് മേനോന്‍ പാറയിലാണ് ഗാന്ധിജിയുടെ പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷുഗര്‍ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകര്‍ത്തത്. ശനിയാഴ്ച രാവിലെയാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.