സംസ്ഥാനത്ത്‌ കോവിഡ് കുറയുന്നു ; ടിപിആർ 32.10 ശതമാനം

0
42

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെയുള്ള കണക്കനുസരിച്ച് രോഗികളുടെ വർധന 10 ശതമാനമായി കുറഞ്ഞെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവുമായിരുന്നു വർധന.

നാലാം ആഴ്ചയിൽ 71 ശതമാനത്തിലേക്കെത്തി. ഐസിയു വെന്റിലേറ്റർ ഉപയോഗവും കുറഞ്ഞു. ചികിത്സയിലുള്ളവരിൽ 0.9 ശതമാനം പേർക്ക് ഓക്‌സിജൻ കിടക്കയും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ചുമുതൽ 17 വരെ പ്രായമുള്ള 73 ശതമാനം പേർ (11,36,374) വാക്‌സിനെടുത്തു. ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ആരംഭിച്ചു. 2.3 ശതമാനം (35,410) രണ്ടാം ഡോസ് എടുത്തു. 18നു മുകളിൽ ആദ്യ ഡോസ് 100 ശതമാനവും രണ്ടാം ഡോസ് 85 ശതമാനവുമാണ്. കരുതൽ ഡോസ് വിതരണം 40 ശതമാനമാണ്–- (6,59,565 പേർ).