കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി; ബന്ധു അറസ്റ്റില്‍

0
109

കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വെള്ളിയാഴ്ച്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അസഹനീയമായ വേദന തുടര്‍ന്നതോടെ സംശയം തോന്നിയ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. പിന്നീടാണ് ബന്ധുവായ സഹോദരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തുന്നത്.