വാവ സുരേഷ് സംസാരിച്ചുതുടങ്ങി, എഴുന്നേറ്റിരിക്കാം, ആരോഗ്യനിലയിൽ പുരോഗതി

0
109

മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ മികച്ച പുരോ​ഗതി. തലച്ചോറിന്റെ പ്രവർത്തനം സാധാരണഗതിയിലായി. എഴുന്നേരിക്കാൻ വാവ സുരേഷിന് കഴിയുന്നുണ്ട്. സാധാരണ ​ഗതിയിൽ ശ്വാസം എടുക്കാനും നല്ല രീതിയിൽ സംസാരിക്കാനും കാര്യങ്ങൾ ഓർത്തെടുക്കാനും കഴിയുന്നുണ്ട്. എല്ലാ കാര്യങ്ങളും ഓർമ്മിച്ച് പറയുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തിങ്കളാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഇന്നുമുതൽ ലഘുഭക്ഷണങ്ങൾ നൽകിത്തുടങ്ങും. ഇന്ന് ഐസിയുവിൽ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന.