“സഹോദരപുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ് ആശാന്‍, ഇങ്ങനെ ഒരു പുഴുക്കുത്ത്”; വീണ്ടും ആഞ്ഞടിച്ച് കെ ടി ജലീല്‍

0
130

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ കടുത്ത ആരോപണങ്ങള്‍ കെ ടി ജലീല്‍ തുടരുന്നു. ആശാന്‍ സഹോദരപുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് ജലീല്‍ സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജാന്‍സി ജയിംസിന്റെ മകളെ ജഡ്ജിയാക്കാന്‍ സിറിയക് ജോസഫ് ശ്രമിക്കുന്നതായാണ് ജലീലിന്റെ വിമര്‍ശം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

പോസ്റ്റിന്റെ പൂർണരൂപം.

ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തിൽ മേലിൽ ഉണ്ടാവരുത്.
പദവി നേടാൻ എന്തും ചെയ്യാൻ മടിയില്ലാത്തത് കൊണ്ടാവണം ബോബെയിൽ നിന്ന് സുഖകരമല്ലാത്ത ചില വാർത്തകൾ കേട്ടു. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുക.
ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ചെയ്ത പ്രസംഗം അർത്ഥവത്താക്കുന്നതാണ് സംഭവങ്ങൾ.
പേടിക്കണ്ട. ഒപ്പമുണ്ട്. ദൈവത്തിന്റെ കണ്ണുപോലെ.