പുണെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ആറ് പേർ മരിച്ചു

0
90

പുണെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് യേര്‍വാദയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണത്. മാളിനു വേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്ലാബ് പൊട്ടി വീണാണ് അപകടമുണ്ടായത്.

ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജോലി ചെയ്തിരുന്ന നിർമാണ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകൻ സ്റ്റീൽ ബാറുകൾ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.