യു.പി തിരഞ്ഞെടുപ്പ്: 156 സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസ്

0
59

യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍. ഇതില്‍ 121 പേര്‍ ഗുരുതര ആരോപണം നേരിടുന്നവരാണെന്നും ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി പത്തിന് 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഇതില്‍ 615 സ്ഥാനാര്‍ഥികളുടെ സത്യാവങ്മൂലമാണ് വിശകലനം ചെയ്തത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസുള്ളവരാണ് സ്ഥാനാര്‍ഥികളില്‍ 12 പേരെങ്കിലും. ബുലന്ദ്ഷറില്‍ നിന്ന് മത്സരിക്കുന്ന ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ മുഹമ്മദ് യൂനുസ് ബലാത്സംഗ കേസില്‍ പ്രതിയാണ്. ആറ് സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാത കേസുകളുണ്ട്. 30 സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസുള്ളവരാണ്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് സമാജ്വാദി പാര്‍ട്ടിക്കാണ്. എസ്പിയുടെ 75 ശതമാനത്തോളം സ്ഥാനാര്‍ഥികളും ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. തൊട്ടു പിന്നാലെ അവരുടെ സഖ്യകക്ഷിയായ ആല്‍എല്‍ഡിയാണ്. ബിജെപിയുടെ 57 സ്ഥാനാര്‍ഥികളില്‍ 29 ആളുകളുടെ പേരിലും കേസുണ്ട്. കോണ്‍ഗ്രസിന്റെ 58 ല്‍ 21 സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ കേസുള്ളവര്‍.