Thursday
18 December 2025
24.8 C
Kerala
HomeKeralaസ്ഥലം വിറ്റ പണവുമായി കടയിൽ സാധനം വാങ്ങാൻ എത്തിയ ആളുടെ ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു

സ്ഥലം വിറ്റ പണവുമായി കടയിൽ സാധനം വാങ്ങാൻ എത്തിയ ആളുടെ ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു

തളിപ്പറമ്പിൽ വെച്ച് വയോധികന്റെ ആറുലക്ഷം രൂപ ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടു. വരഡുൽ ചെക്കിയിൽ ഹൗസിൽ എൻ സി ബാലകൃഷ്ണന്റെ പണമാണ് നഷ്ടമായത്.അദ്ദേഹം സ്ഥലം വിറ്റ പണം കൊണ്ട് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു. പണം കടലാസിൽ പൊതിഞ്ഞ് കൈവശം വെച്ചതായിരുന്നു. അതുമായി തളിപ്പറമ്പ് മെയിൻ റോഡിൽ മൊയ്തീൻ പള്ളിക്ക് സമീപമുള്ള ഇന്ത്യൻ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസെഴ്സിൽ ഉച്ചയ്ക്ക് 12 മണിയോടെ വളം വാങ്ങാനെത്തി.

വളം വാങ്ങുന്നതിനിടയിൽ പണമടങ്ങിയ കെട്ട് ഒരുചാക്ക് മുകളിൽ വച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ തിരിച്ചുപോകുമ്പോൾ കെട്ടിനു പകരം ചീരവിത്ത് അടങ്ങിയ മറ്റൊരു കേട്ടാണ് മാറ്റിയെടുത്തത്. ഇതുമായി ബസ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലാണ് കെട്ടു മാറിപ്പോയ വിവരം മനസ്സിലായത്.ഉടൻ കടയിലേക്ക് തിരിച്ചെത്തിയെങ്കിലും പണമടങ്ങിയ പൊതി അവിടെ ഉണ്ടായിരുന്നില്ല. കടയുടമയും ജീവനക്കാരും ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.

തുടർന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ കടയുടെ എതിർവശമുള്ള രണ്ട് കടകളിലും നിരീക്ഷണ ക്യാമറകളുണ്ട്. പോലീസ് ക്യാമറകൾ പരിശോധിച്ചെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. പണം മറ്റാരെങ്കിലും തട്ടിയെടുത്തതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി

RELATED ARTICLES

Most Popular

Recent Comments