കരിപ്പൂരിൽ മിന്നൽ റെയ്ഡ്; യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം

0
127

കരിപ്പൂരിൽ ബുധനാഴ്ച രാത്രി കസ്റ്റംസ് നടത്തിയ മിന്നൽ റെയ്ഡിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം. ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് മിന്നൽ റെയ്ഡ് നടത്തിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാത്തിരുന്ന മറ്റ് കടത്ത് സംഘവും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.

ഒരേസമയം വിമാനത്താവളത്തിനകത്തും പുറത്തും കസ്റ്റംസ് പരിശോധന നടന്നു. രണ്ട് വാഹനങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വൻ കടത്ത് സംഘം സംഭവത്തിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. കസ്റ്റംസ് അഡീഷനൽ കമ്മീഷണർ എസ് വസന്തകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം.