സ്വദേശിവൽക്കരണം: കുവൈത്തിൽ പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

0
68

സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. കുവൈത്ത് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത്. ഇവർക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതിമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡോ. മുഹമ്മദ്‌ അൽ ഫാരിസ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കാനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
സ്വദേശികൾക്കു ജോലി നൽകാത്ത സർക്കാർ സ്ഥാപനങ്ങളുട ബജറ്റ് വിഹിതം തടഞ്ഞു വെക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സ്വദേശിവൽക്കരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ ഐ ടി, പബ്ലിക് റിലേഷൻസ്, അഡ്മിനിസ്ട്രേഷൻ, മറൈൻ തുടങ്ങിയ മേഖലകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കും. സ്വകാര്യ മേഖലകളിലും ഈ രീതി പിന്തുടരണമെന്ന് എംപിമാർ പാർലിമെന്റിൽ ആവശ്യപ്പെട്ടിരുന്നു.