പണം നൽകാതെ 86 ലക്ഷം രൂപയുടെ കാറുകൾ തട്ടിയെടുത്തു; മോൻസനെതിരെ ഒരു കേസുകൂടി

0
133
Monson Mavunkal

പണം നൽകാതെ 86 ലക്ഷം രൂപയുടെ കാറുകൾ തട്ടിയെടുത്ത സംഭവത്തിൽ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. പണം നൽകാതെ ആറു കാറുകൾ തട്ടിയെടുത്തെന്ന ബംഗളൂരുകാരൻ വ്യാപാരി ത്യാഗരാജൻ നൽകിയ പരാതിയിലാണ് നടപടി.

കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ച്‌ 86 ലക്ഷം രൂപ വിലവരുന്ന ആറു കാറുകളാണ് മോൻസൺ തട്ടിയെടുത്തത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതോടെ മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനാലായി. എല്ലാ കേസും സംയോജിപ്പിച്ചാണ് അന്വേഷണം. മുമ്പ്‌ കൊച്ചിയിലും ചേർത്തലയിലുമായി മോൻസന്‌ മുപ്പതിലധികം ആഡംബര കാറുകൾ ഉണ്ടെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു.