ദിലീപിന് പിന്നെയും കുരുക്ക്, സുഹൃത്തിന്റെ അപകടമരണം ക്രെെംബ്രാഞ്ച് അന്വേഷിക്കും

0
96

നടന്‍ ദിലീപിന്റെ സുഹൃത്തും ഐടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രെെംബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്‍റെ അണിയറപ്രവര്‍ത്തകരേയും ചോദ്യം ചെയ്യും.

സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ വിശ്വസ്തനായ സലീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുണ്ട്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു സലീഷിന്റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.