പൊതു ബജറ്റ്: രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതി, 5ജി സ്പെക്‌ട്രം ലേലം ഈ വര്‍ഷം

0
92

നാലു കാര്യങ്ങള്‍ക്കാണ് 2022 പൊതുബ‌ഡ്‌ജറ്റില്‍ ഊന്നല്‍ നല്‍കുന്നത്. പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം,ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം.

മറ്റ് പദ്ധതികള്‍

  • ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍
  • പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍
  • ദേശീയ മാനസികാരോഗ്യ പദ്ധി ഉടന്‍
  • തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വിലയിരുത്തും.
  • എല്‍ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല
  • യുവാക്കള്‍, സ്ത്രീകള്‍,കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യം
  • ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി
  • അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാര്‍

കാര്‍ഷിക മേഖല

  • ജല്‍ ജീവന്‍ മിഷന് 60000 കോടി
  • ജൈവകൃഷിക്കായി പ്രത്യേക പദ്ധതി
  • വിളകളുടെ സംഭരണം കൂട്ടും
  • താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി
  • കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍
  • കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍
  • വിളകള്‍ക്ക് താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി
  • വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
  • കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും

ഗതാഗതം

  • കവച് എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ്
  • 100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
  • 7 ഗതാഗത മേഖലകളില്‍ അതിവേഗ വികസനം
  • 100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
  • മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
  • മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍
  • 2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കും

വിദ്യാഭ്യാസം

  • ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും
  • രണ്ട് ലക്ഷം അങ്കണവാടികള്‍ നവീകരിക്കും
  • പിഎം ഇ വിദ്യ പദ്ധതിയിൽ 200 ചാനലുകൾ കൂടി
  • വൺ ക്ലാസ് വൺ ടി വി ചാനൽ പദ്ധതി വിപുലമാക്കും
  • ന്യൂജൻ അങ്കണവാടികൾ
  • 1-12 ക്ലാസുകൾക്ക് പ്രത്യേക ചാനലുകൾ
  • 2 ലക്ഷം അങ്കണവാടികൾ ആധുനികവൽക്കരിക്കും
  • ഓഡിയോ വിഷ്വൽ പഠന രീതികൾ വ്യാപകമാക്കും