പൊതുബജറ്റ്: എൽഐസിയും സ്വകാര്യവൽക്കരിക്കും, 25000 കിലോമീറ്റർ അതിവേഗ പാതകൾ, ജല്‍ജീവന്‍ മിഷന് 60,000 കോടി

0
174

നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട വൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാരിന്റെ ബജറ്റ് അവതരണം. എൻ ഡി എ സർക്കാരിന്റെ നാലാമത് ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ആമുഖമായി നിർമല സീതാരാമൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നതായി ധനമന്ത്രി പറഞ്ഞു.

2019 ലെ സമ്പദ് രംഗത്തിന്റെ അവസ്ഥയില്‍ നിന്നും സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും രാജ്യം കൈവരിക്കേണ്ടതുണ്ട്. അടുത്ത 25 വർഷത്തേക്കുള്ള മാർ​ഗരേഖയാകും ഇത്തവണത്തെ ബജറ്റെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയുടെ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ കുതിപ്പ് ദൃശ്യമായി. ആത്മനിർഭർ പദ്ധതിയിലൂടെ രാജ്യത്ത് 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ധനമന്ത്രി പറഞ്ഞു. എയർ ഇന്ത്യക്ക് പിന്നാലെ എൽഐസിയും സ്വകാര്യവൽക്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഭവനം, ഊർജം, ശുദ്ധജല ലഭ്യത എന്നിവക്കാണ് ബജറ്റിൽ മുൻതൂക്കം. ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും. ഒന്ന് മുതൽ 12 വരെ ക്‌ളാസുകളിലേക്ക് പ്രത്യേകം ചാനലുകൾ ആരംഭിക്കും. ഇതിനായി പി എം ഇ-വിദ്യ പദ്ധതി നടപ്പാക്കും. ന്യൂ ജെൻ അങ്കണവാടികൾ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം അങ്കണവാടികൾ ആധുനികവൽക്കരിക്കും. ഓഡിയോ, വിഷ്വൽ പഠനരീതികൾ വ്യാപിപ്പിക്കും.

മൂന്നു വര്‍ഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ രംഗത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ട് പര്‍വത് മാലാ പദ്ധതി. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട-ഇടത്തരം മേഖലകള്‍ക്ക് 2 ലക്ഷം കോടി രൂപ നീക്കി വെക്കും.നദീസംയോജനത്തിന് അഞ്ച് പദ്ധതികളും പ്രഖ്യാപിച്ചു.100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ വരും. കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും.കര്‍ഷകര്‍ക്കു താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി രൂപ വകയിരുത്തും.വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി. ജൈവകൃഷി പ്രോത്സാഹിപ്പിക്കും.കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

103 മെഗാവാട്ട് ഹൈഡ്രോ പദ്ധതികൾ നടപ്പാക്കും. ജലജീവൻ മിഷന് 60000 കോടി രൂപ അനുവദിക്കും. കോവിഡ് കാലത്ത് ദുരിതം അനുഭവിച്ചവർ പ്രത്യേകം പിന്തുണക്കും. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം തയ്യാറെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.