കൊടകരയില്‍ വന്‍ ലഹരി വേട്ട, പിടികൂടിയത് അഞ്ച് കോടിയുടെ 450 കിലോ കഞ്ചാവ്, അന്വേഷണം ഊർജിതം

0
92

ആന്ധ്രായിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 450 കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടി. കൊടകരയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍ (33), പൊന്നാനി സ്വദേശി സലീം എന്നിവരാണ് പിടിയിലായത്.

ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് കഞ്ചാവും ലോറിയും പിടികൂടിയത്.പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അഞ്ച് കോടി രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വലിയ പൊതികളാക്കി കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്രപ്രദേശിലെ അനക്കാപ്പള്ളിയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് ശേഖരിച്ചത്.

പിടിയിലായവരില്‍ ഷാഹിന്‍ കൊള്ള സംഘത്തോടൊപ്പം ചേര്‍ന്ന് ഒല്ലൂരില്‍ വച്ച്‌ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച്‌ അരക്കോടി രൂപയോളം കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയാണ്. ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ചില്ലറ വിൽപ്പനക്ക് കൈമാറുകയാണ് ഇവരുടെ പതിവ്. ആന്ധ്രയിലെ അനക്കാപ്പള്ളിയില്‍ നിന്ന് ചരക്കുലോറിയില്‍ പാക്കറ്റുകളാക്കി കടലാസ് പെട്ടികള്‍ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.