രോഗിയോട് അപമര്യാദയായി പെരുമാറിയ ഡോ. അനന്തകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു

0
125

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ പി.ജി ഡോക്ടര്‍ അനന്തകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. രോഗിയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ഇയാള്‍ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ആളുകളുടെ മുന്നിൽ വെച്ച് പച്ചത്തെറി വിളിക്കുകയും രോഗിയുടെ കാലൊടിച്ച് പൊളിക്കുമെന്നും അനന്തകൃഷ്ണൻ ആക്രോശിക്കുന്നത് വീഡിയോയിൽ ഉണ്ട്. മനുഷ്യപ്പറ്റ് തീരെ ഇല്ലാതെയാണ് ഇയാൾ രോഗികളോട് പെരുമാറുന്നത്. ഇതിനുമുമ്പും ഇയാളെപ്പറ്റി പരാതി ഉയർന്നിരുന്നു.

അനന്തകൃഷ്ണന്റെ പെരുമാറ്റം നെഗറ്റീവ് ഇമേജാണ് പൊതുജനങ്ങള്‍ക്കിടയില്‍ ആശുപത്രിയുടെ പേരില്‍ ഉണ്ടാക്കിയതെന്ന് വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്നാണ് അനന്തകൃഷ്ണനോട് പ്രിന്‍സിപ്പാള്‍ സാറ വര്‍ഗീസ് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും നിര്‍ദ്ദേശം നല്‍കിയിരുന്നു.