കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പികെ ഫിറോസിന്റെ നേതൃത്വത്തിൽ യൂത്ത് ലീഗ് യോഗം

0
52

സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനം തുടരുന്നതിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം. കോഴിക്കോട് യൂത്ത് ലീ​ഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യോ​ഗത്തിൽ 200പേർ പങ്കെടുത്തതായിട്ടാണ് വിവരം. ചലനം സംസ്ഥാനതല ഉദ്ഘാടനത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിരിക്കുന്നത്. ഭൂരിഭാഗം നേതാക്കളും മാസ്ക്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയുമാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പി കെ ഫിറോസും യോ​ഗത്തിൽ പങ്കെടുത്തിട്ടുണ്ട്.