അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതി, എല്ലാവരും ചേര്‍ന്ന് എല്ലാ ചുമതലയും നിർവഹിക്കേണ്ട: മന്ത്രി ശിവന്‍കുട്ടി

0
105

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ എതിര്‍ക്കുന്ന അധ്യാപകര്‍ക്ക് പരോക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിർവഹിക്കേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവര്‍ ആ ചുമതല നിര്‍വഹിച്ചാല്‍ മതി. വകുപ്പിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും ഓരോ ചുമതല നല്‍കിയിട്ടുണ്ട്. അവര്‍ ആ കാര്യം മാത്രം ചെയ്യുക. എല്ലാവരും ചേര്‍ന്നുകൊണ്ട് ഒരു ചുമതല നിര്‍വഹിക്കേണ്ടതില്ല- മന്ത്രി വ്യക്തമാക്കി. നിലവിലെ ഫോക്കസ് ഏരിയയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ചില അധ്യാപകർ രംഗത്തുവന്നിരുന്നു. എന്നാല്‍ ഫോക്കസ് ഏരിയയില്‍ മാറ്റം വരുത്തില്ലെന്നും എ പ്ലസ്സില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്യില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.