കോഴിക്കോട്‌ ഫാമിന്‌ തീപിടിച്ചു; നാലായിരത്തോളം കോഴികൾ ചത്തു

0
49

കോഴിക്കോട്‌ കൂടരഞ്ഞി വഴിക്കടവിൽ കോഴിഫാമിലുണ്ടായ  തീപിടിത്തത്തിൽ നാലായിരത്തിലധികം കോഴികൾ ചത്തു. മംഗരയിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിനാണ്‌ തീപിടിച്ചത്‌. ഫാം മുഴുവനായി കത്തിനശിച്ചു.

2 മാസം പ്രായമായ കോഴികളാണ്‌ ചത്തത്‌. മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. ഷോർട്ട്‌ സർക്യൂട്ടാണ്‌ അപകടകാരണമെന്നാണ്‌ സൂചന.