ബ്ലൂടൂത്ത് സ്പീക്കറിലാക്കി ബൈക്കില്‍ ലഹരി മരുന്ന് കടത്ത്; രണ്ട് യുവാക്കൾ പിടിയില്‍

0
70

ബെംഗളൂരുവില്‍നിന്ന് ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ട് യുവാക്കള്‍ ചേവായൂരില്‍ പിടിയില്‍. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് പിടിയിലായത്. 55 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് എക്സൈസ് കണ്ടെടുത്തു.

ബ്ലൂടൂത്ത് സ്പീക്കറിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. മുൻപും ഇവർ ബെംഗളൂരുവിൽനിന്നു ലഹരിമരുന്ന് കടത്തിയിരുന്നതായാണ് വിവരം.