മൂന്നാറിൽ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണു മരിച്ചു

0
97

മൂന്നാറില്‍ കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണു മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ്‌ മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. 600 അടിയിലേറെ ഉയരമുള്ള മലയിൽ നിന്നും താഴേയ്‌ക്ക്‌ പതിക്കുകയായിരുന്നു. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുകയായിരുന്നു ഷിബിന്‍ എന്നാണ് വിവരം. തുടര്‍ന്ന ട്രക്കിംഗിന് ഇറങ്ങവെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന സംഘം എത്തിയത്. ഇവിടേയ്ക്കെത്തിയത്. സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേക്ക്‌ കയറുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വെള്ളത്തുവൽ പൊലീസ് സ്ഥലത്തെത്തി.