ദിലീപിന്റെ അറസ്റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷന്‍, പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമെന്ന് ഹൈക്കോടതി, നാളെ പ്രത്യേക സിറ്റിംഗ്

0
74

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് ഒപ്പമെന്ന് ഹൈക്കോടതി. നാളെ പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു. നാളെ 11 മണിക്കാണ് കേസ് പരിഗണിക്കുക. നാളെ ഫോണ്‍ ഹാജരാക്കാന്‍ സാധിക്കുമോയെന്നും കോടതി ദിലീപിനോട് ചോദിച്ചു.

കേസിൽ ദിലീപിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അറസ്റ്റില്‍ നിന്ന് ദിലീപിന് കൊടുക്കുന്ന സംരക്ഷണം അന്വേഷണത്തെ
ബാധിക്കും. ബാധിക്കുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഫോണ്‍ കൈമാറണമെന്നും കോടതി പറഞ്ഞു. കേസ് മാറ്റി വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ഓരോ മണിക്കൂറും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് നിര്‍ണായക തെളിവുകളുള്ള ഫോണ്‍ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

തുടര്‍വാദം നാളേക്ക് മാറ്റിവെച്ച കോടതി നടപടിയോട് സഹകരിച്ച പ്രോസിക്യൂഷനെ കോടതി അഭിനന്ദിച്ചു. ദിലീപിന്റെ ഇന്നത്തെ നിലപാടില്‍ കോടതി വലിയ അതൃപ്തിയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഫോണ്‍ കൈമാറുന്നത് അപകടകരമാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ കോടതിയ്ക്ക് നല്‍കുന്നത് എങ്ങനെ അപകടകരമാകുമെന്ന് കോടതി ചോദിച്ചു. ഇവിടെ നിന്നും ഫോണ്‍ എങ്ങോട്ടും ഓടിപ്പോകില്ലെന്നും കോടതി പറഞ്ഞു.

സ്വകാര്യതയാണ് പ്രശ്‌നമെങ്കില്‍ അത് സംരക്ഷിക്കുമെന്ന് കോടതി ഉറപ്പുനൽകി. എന്നാല്‍, ഫോണ്‍ കൈമാറാന്‍ ആകില്ലെന്ന നിലപാടില്‍ ദിലീപിന്റെ അഭിഭാഷകന്‍ ഉറച്ചുനിന്നു. അതേസമയം ഇതുവരെ നടന്ന വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമാണെന്നും കോടതി പറഞ്ഞു.

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണ്‍ അഭിഭാഷകന് കൈമാറിയത് ശരിയായില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഫോണ്‍ അന്വേഷണത്തിന് അനിവാര്യമാണെന്നും ഇത് എന്തുകൊണ്ട് കൈമാറിയില്ലെന്നും കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാന്‍ ആശങ്ക എന്തിനാണെന്നും കോടതി ചോദിച്ചു.