പത്തനംതിട്ട തണ്ണിത്തോട്ടിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു, നാല് പേർക്ക് പരിക്ക്

0
104

പത്തനംതിട്ടയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. തണ്ണിത്തോട് റബ്ബര്‍ പ്ലാന്റേഷനില്‍ ടാപ്പിങ് തൊഴിലാളി മേടപ്പാറ വീട്ടില്‍ സി ഡി അഭിലാഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടെയാണ് തേനീച്ചയുടെ അക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിലാഷ് കാല്‍ തട്ടി നിലത്ത് വീണത്തോടെയാണ് തേനീച്ച കൂട്ടമായി അക്രമിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.