പ്രചരിക്കുന്ന വാർത്തകൾ തെറ്റ്, ‘നിയോകോവ്’ ഇതുവരെ മനുഷ്യരിൽ കണ്ടെത്തിയിട്ടില്ല

0
88

കൊറോണയുടെ പുതിയ വകഭേദമായ ‘നിയോകോവ്’ മാരകമാണെന്നത് വ്യാജ പ്രചാരണമെന്ന് ഒരു വിഭാഗം ഗവേഷകർ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും നിയോകോവ് ഇതുവരെ മനുഷ്യരിൽ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകര്‍  ചൂണ്ടിക്കാട്ടുന്നു. വവ്വാലുകളില്‍നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ലബോറട്ടറി പരീക്ഷണങ്ങളില്‍ ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകര്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയിലാണ് ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയത്. പുതിയ വൈറസ് മാരകമെന്ന് വുഹാന്‍ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇതിനെ ഖണ്ഡിച്ച് ഒരു വിഭാഗം ഗവേഷകർ രംഗത്തുവന്നത്.