കോവിഡ്: മൂക്കിലൂടെ നല്‍കാവുന്ന കോവിഡ്‌ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി

0
53

കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസിന്റെ (ഇന്‍ട്രാനാസല്‍ ബൂസ്റ്റര്‍ ഡോസ്) മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി. രാജ്യത്ത് ഒന്‍പത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. മൂക്കിലൂടെ വാക്സിന്‍ നല്‍കുന്നത് അണുബാധക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ കോവിഡ് തടയുന്നതിന് ഈ ബൂസ്റ്റര്‍ ഡോസ് ഏറ്റവും ഫലപ്രദമാണെന്നും ഭാരത് ബയോടെക് പ്രതികരിച്ചു.

രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ ആറുമാസം കഴിഞ്ഞവര്‍ക്കാണ് മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാകുന്നതോടെ മാര്‍ച്ച്‌ മാസത്തില്‍ രാജ്യത്ത് മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ ബൂസ്റ്റര്‍ വാക്‌സിന്‍ അവതരിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.