ബി എസ് യെദ്യൂരപ്പയുടെ ചെറുമകളെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
49

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. സൗന്ദര്യയെയാണ് വസന്ത നഗറിലെ മൌന്റ്റ് കാർമൽ കോളേജിനടുത്ത ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസായിരുന്നു.

എം എസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. യെദ്യൂരപ്പയുടെ മകള്‍ പത്മാവതിയുടെ മകളാണ് സൗന്ദര്യ. രണ്ടുവര്‍ഷം മുന്‍പാണ് ഡോ. നീരാജുമായുള്ള വിവാഹം കഴിഞ്ഞത്. ഒരു കുട്ടിയുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ നീരജ് ആശുപത്രിയിലേക്ക് പോയശേഷമാണ് സൗന്ദര്യ തൂങ്ങിമരിച്ചത്.

പത്തു മണിയോടെ വീട്ടു ജോലിക്കാരി എത്തി പല തവണ വാതിൽ മുട്ടി വിളിച്ചുവെങ്കിലും തുറന്നില്ല. തുടർന്ന് നീരജിന്റെ വിവരം അറിയിച്ചു. പിന്നീട് പൊലീസ് എത്തി വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബോറിങ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056