തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശുവിന്റെ മൃതദേഹം

0
98

തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വലിയതുറ പാലത്തിന് സമീപത്താണ് നവജാത ശിശുവിന്റെ മ്യതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതേദഹം കണ്ട പ്രദേശവാസികൾ പൊലീസിന് വിവരമറിയിക്കുകയായിരുന്നു. വലിയതുറ ​ഗോഡൗണിന് സമീപത്ത് താമസിക്കുന്ന യുവതിയുടേതാണ് കുഞ്ഞെന്ന് സംശയമുണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.