കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി, രണ്ട്‌ മലയാളി യുവാക്കളും കസ്‌റ്റഡിയില്‍

0
97

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി. നിലമ്പൂർ എടക്കരയിൽ നിന്നാണ് നാല് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ ബംഗളുരുവിൽ നിന്നും മറ്റൊരാളെ വെള്ളിയാഴ്ച രാവിലെ മാണ്ഡ്യയില്‍ നിന്നും കണ്ടെത്തി. ബാക്കി നാല് പെൺകുട്ടികൾ ബംഗളുരുവില്‍ നിന്ന് ട്രെയിന്‍മാര്‍ഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു. കുട്ടികള്‍ നിലമ്പൂർ എടക്കരയിൽ എത്തിയതറിഞ്ഞ് എടക്കര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ബംഗളുരുവില്‍ നിന്ന് ഇന്നലെ രക്ഷപ്പെട്ട നാലുപേരും ഐലന്‍ഡ്‌ എക്‌സപ്രസില്‍ കയറി കേരളത്തിലേക്ക്‌ പുറപ്പെടുകയും പാലക്കാട്ടിറങ്ങി ബസിൽ മലപ്പുറത്തെ എടക്കരയിലുള്ള സുഹൃത്തിന്റെ അടുത്തെത്തിയതായി വിവരം ലഭിച്ചു. തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളും ബംഗളുരുവിവിലേക്കാണ് പോയത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന മലയാളികളായ രണ്ട്‌ യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടുവെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്‌.