സിൽവർലൈൻ… മുരുകൻ കാട്ടാക്കട : “കെ റെയിൽ വേണ്ട.” സ്വാമി സന്ദീപാനന്ദ ഗിരി

0
37

“സിൽവർലൈൻ” എന്ന മുരുകൻ കാട്ടാക്കടയുടെ വരികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയിൽ എന്ന പദ്ധതി കേരളത്തിന് എത്രമാത്രം ഉപകാരപ്രദമാണ് എന്ന് വിളിച്ചോതുന്ന വരികളിൽ അതിനെ എതിർക്കുന്നവരുടെ ലക്ഷ്യവും കവി പറഞ്ഞുവെക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

സിൽവർലൈൻ…
മുരുകൻ കാട്ടാക്കട
“കെ റെയിൽ വേണ്ട.”
അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിയ്ക്ക് കാസർഗോട്ട് നിന്ന് RCC യിലെത്താം.
“ന്നാലും കെ റെയിൽ വേണ്ട.”
അല്ല റെയിൽവെ ട്രാക്കിൻ്റെ പകുതി പരിസ്ഥിതി ആഘാതമെ
കെ ട്രാക്കിനുള്ളത്രെ!
“ന്നാലും കെ റെയിൽ വേണ്ട.”
കേടാകാതെ വേഗം എത്തുമ്പോൾ പച്ചക്കറി, പഴം വില കുറയുമത്രെ!
“ന്നാലും വേണ്ട.”
കാർബൺ ന്യൂട്രൽ.. പെട്രോൾ ഡീസൽ ഉപയോഗക്കുറവ്….
“ന്നാലും വേണ്ട.”
ഹാ വിശേഷം ചോദിക്കാൻ മറന്നു, എങ്ങനെ ഉണ്ടായിരുന്നു കവീ സിംഗപ്പൂർ യാത്ര?
“എൻറിഷ്ടാ, മിനിറ്റിനുള്ളിൽ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തെത്താം…സ്വർഗ്ഗം
സ്വർഗ്ഗം തന്നെ.
നമ്മൾ കണ്ടു പഠിക്കണം”.