Thursday
1 January 2026
22.8 C
Kerala
HomeIndiaവാഹനത്തെ മറികടന്നതിന് മാധ്യമപ്രവർത്തകനെ കൊന്ന് തോട്ടിൽ തള്ളി, രണ്ടുപേർ അറസ്റ്റിൽ

വാഹനത്തെ മറികടന്നതിന് മാധ്യമപ്രവർത്തകനെ കൊന്ന് തോട്ടിൽ തള്ളി, രണ്ടുപേർ അറസ്റ്റിൽ

വാഹനത്തെ മറികടന്നുവെന്ന് പറഞ്ഞ് ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ മർദിച്ച് കൊന്ന് തോട്ടിൽ തള്ളി. ഷാ ടൈംസ് ലേഖകനും ചിൽക്കാന നിവാസിയുമായ സുധീർ സൈനിയെയാണ് മൂന്നംഗസംഘം കൊന്ന് അഴുക്കുചാലിൽ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ സഹാറൻപൂരിലെ സിക്രി പൊലീസ് അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ‘എ എൻ ഐ’ റിപ്പോർട്ട് ചെയ്തു. കാർ യാത്രക്കാരായ ജഹാംഗീർ, ഫർമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനാൻ എന്നയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കുവേണ്ടി തെരച്ചിൽ ഊർജിതമാക്കി.

സഹറൻപൂരിൽ ബുധനാഴ്ച സന്ധ്യക്കാണ്‌ സംഭവം. മൂന്ന് പേർ യാത്ര ചെയ്യുകയായിരുന്ന കാറിനെ മോട്ടോർ ബൈക്കിലെത്തിയ സുധീർ സൈനി മറികടന്നാണ് പ്രകോപനത്തിന് കാരണം. ചിൽക്കാന നിവാസിയായ മാധ്യമ പ്രവർത്തകൻ സുധീർ സൈനി ആൾട്ടോ കാറിനെ മറികടന്നതിനെച്ചൊല്ലി തർക്കമുണ്ടായി. വാക്കുതർക്കത്തിനിടെ കാറിൽ നിന്നിറങ്ങിയ മൂന്നംഗസംഘം സുധീർ സൈനിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ചു.

അടിയേറ്റ് ബോധരഹിതനായ സുധീറിനെ തൊട്ടടുത്ത അഴുക്കുചാലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി സഹാരൻപൂർ എസ്എസ്പി ആകാശ് തോമർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments