സെലക്ട് കമ്മിറ്റി അഭിപ്രായം സ്വീകരിക്കും

0
40

സംസ്ഥാന ആരോഗ്യ വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ്ജ് ചെയർപേഴ്‌സണും പതിനാല് എം.എൽ.എ.മാർ അംഗങ്ങളുമായിട്ടുള്ള 2021-ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റി പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സംഘടനകൾ, ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ എന്നിവരിൽ നിന്ന് ബില്ലിലെ വ്യവസ്ഥകളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.

2021-ലെ കേരള പൊതുജനാരോഗ്യ ബില്ലും ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്.

പ്രസ്തുത ചോദ്യാവലിക്കനുസൃതമായി ബില്ലിലെ വ്യവസ്ഥകളിൻമേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇ-മെയിലായോ തപാലിലോ സമർപ്പിക്കാം. ഇ-മെയിൽ: [email protected]. മേൽവിലാസം: സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33.