Thursday
1 January 2026
21.8 C
Kerala
HomeKeralaഷിറോ; മുൻ ഹരിത നേതാക്കൾ സംഘടിക്കുന്നു: അധിക്ഷേപവുമായി ലീഗ് നേതാക്കൾ

ഷിറോ; മുൻ ഹരിത നേതാക്കൾ സംഘടിക്കുന്നു: അധിക്ഷേപവുമായി ലീഗ് നേതാക്കൾ

സ്‌ത്രീനീതി വിഷയമുയർത്തിയതിന്‌ മുസ്ലിലീഗ്‌ നേതൃത്വം പുറത്താക്കിയ ഹരിത നേതാക്കൾ സ്വതന്ത്ര സംഘടനയുമായി രംഗത്ത്‌. സ്‌ത്രീനീതിയും അന്തസും അവകാശവും സംരക്ഷിക്കാൻ ഷീറോ എന്ന എൻജിഒ കൂട്ടായ്‌മക്ക്‌ പഴയ ഹരിത നേതാക്കൾ രൂപം നൽകി. ഹരിത മുൻ സംസ്ഥാന പ്രസിഡന്റ്‌ മുഫീദ തസ്‌നി ചെയർപേഴ്‌സണായാണ്‌ ഷീറോസിന്റെ അരങ്ങേറ്റം.

വിഭാഗീയ പ്രവർത്തനമെന്നും ലീഗ്‌ വിരുദ്ധസംഘടനയെന്നും ആക്ഷേപിച്ച്‌ സമൂഹമാധ്യമങ്ങളിൽ ലീഗ് പ്രവർത്തകർ മുൻ ഹരിത നേതാക്കൾക്കെതിരെ അധിക്ഷേപവും തുടങ്ങി. എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിന്റെ സ്‌ത്രീവിരുദ്ധപരാമർശത്തിൽ പരാതി നൽകിയതിനാണ്‌ മുഫീദയടക്കം ഹരിത മുൻ ഭാരവാഹികളെ ലീഗ്‌ നേതൃത്വം പുറത്താക്കിയത്‌. നവാസിനെതിരെ നേതൃത്വത്തിന്‌ നൽകിയ പരാതി അവഗണിച്ചതിനാൽ ഇവർ വനിതാ കമീഷനെ സമീപിച്ചു. രോഷാകുലരായ ലീഗ്‌ ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടു.

കാമ്പസുകളിൽ സ്‌ത്രീനീതിയടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്‌ത്‌ സജീവമാകാനാണ്‌ തീരുമാനം. കാലടി സംസ്‌കൃതസർവ്വകലാശാലാ കാമ്പസിലും വാഴയൂർ സാഫി കോളേജിലും ഉടൻ ഷീറോയുടെ പരിപാടികൾ നടക്കും. എൻജിഒ എന്ന പേരിലുള്ള ഹരിത മുൻ നേതാക്കളുടെ കൂട്ടായ്‌മയെ ലീഗ്‌ നേതൃത്വം സംശയത്തോടെയാണ്‌ കാണുന്നത്‌. കാമ്പസുകളിൽ എംഎസ്‌എഫിന്റെ ഹരിതക്ക്‌ ബദലുണ്ടാക്കാനുള്ള ശ്രമമമെന്ന വിലയിരുത്തലുമുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments