കഴക്കൂട്ടത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി

0
48

ക‍ഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂർ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ ക‍ഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഓടി രക്ഷപ്പെട്ടത്.

ക‍ഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂർ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ ക‍ഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടത്. കഞ്ചാവ് വിൽപനക്കാരനായ ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കാനിരിക്ക രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്തു , മെഡിക്കല്‍ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.