Thursday
1 January 2026
22.8 C
Kerala
HomeKeralaഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 31ന്‌ ആരംഭിക്കും: വി ശിവൻകുട്ടി

ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 31ന്‌ ആരംഭിക്കും: വി ശിവൻകുട്ടി

സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒന്നുമുതൽ ഒമ്പത്‌ വരെയുള്ള ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും. എട്ട്‌ മുതൽ പ്ലസ്‌ ടു വരെയുളള ക്ലാസുകൾക്ക്‌ ജിസ്യൂട്ട്‌ സംവിധാനം വഴി ഓൺലൈൻ ക്ലാസുകൾ ഒരുക്കും.

ക്ലാസുകളിലെ ഹാജർ നില നിർബന്ധമായി രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ 31ന്‌ തുടങ്ങും. കോവിഡ്‌ പോസിറ്റീവായ കൂട്ടികൾക്ക്‌ പരീക്ഷ എഴുതുന്നതിന്‌ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments