കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ ബംഗളുരു മടിവാളയില്‍ കസ്റ്റഡിയില്‍; അഞ്ച് പേര്‍ രക്ഷപ്പെട്ടു

0
44

കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ ബംഗളുരു മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംശയം തോന്നി ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെ അഞ്ചുപേർ ഓടിരക്ഷപ്പെട്ടു.

ഹോട്ടലില്‍ മുറിയെടുക്കാൻ എത്തിയപ്പോൾ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. എന്നാല്‍ അതൊന്നും കൈയ്യില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവക്കാരന്‍ സ്ഥിരീകരിച്ചു. കോഴിക്കോട് നിന്നും കാണാതായ കുട്ടികളാണെന്നാണ് മടിവാള പൊലീസ് പറയുന്നത്. വിവരമറിഞ്ഞ് കോഴിക്കോട് ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്.