വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായി

0
118

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച വൈകിട്ടോടെയാണ് ഇവരെ കാണാതായത്. ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞ ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ഇവര്‍ സംഘം ചേര്‍ന്ന് ചാടിപ്പോവുകയായിരുന്നു എന്നാണ് സൂചന. ഇതിൽ രണ്ടുപേർ സഹോദരിമാരാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം.