Thursday
1 January 2026
21.8 C
Kerala
HomeKeralaകോഴിക്കോടിന് പിന്നാലെ പാലായിലും പെൺകുട്ടികളെ കാണാതായി; പരാതി

കോഴിക്കോടിന് പിന്നാലെ പാലായിലും പെൺകുട്ടികളെ കാണാതായി; പരാതി

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ വാർത്ത പിന്നാലെ പാലായിലും പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശിനികൾ തന്നെയാണിവർ. സഹോദരിമാർ ഉൾപ്പടെ ആറു പേരെയാണ് കാണാതായത്. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്.

അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട് നല്‍കാനും ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫിസറോട് അടിയന്തര റിപ്പോര്‍ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ അം​ഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും.

RELATED ARTICLES

Most Popular

Recent Comments