ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റൻ ചരൺജിത് സിംഗ് അന്തരിച്ചു

0
29

ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റൻ ചരണ്‍ജിത് സിം​ഗ് (91) അന്തരിച്ചു. ജന്മനാടായ ഹിമാചല്‍പ്രദേശിലെ ഉനയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജ അസുഖങ്ങളെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

1964-ലെ ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1960 റോം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും 1962-ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും ചരണ്‍ജിത് സിം​ഗ് ഇടം നേടി. വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.