മൂന്നാം തരംഗം കടുക്കും; ആരും പട്ടിണി കിടക്കേണ്ടി വരരുത്, സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങാൻ തീരുമാനം

0
91

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സമൂഹ അടുക്കള വീണ്ടും തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം വരുന്ന സാഹചര്യമാണുള്ളതെന്നും ആരും പട്ടിണി കിടക്കാനുള്ള സാഹചര്യമുണ്ടാകരുതെന്നും യോഗം വിലയിരുത്തി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ജില്ലാചുമതലകളുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ വളരെ വേഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പും നൽകി.