ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍

0
40

ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റും, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, ആര്‍ആര്‍ടികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

കൂടാതെ സംസ്ഥാന തലത്തില്‍ വാര്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ഏകോപനത്തിനാണ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചത്. 0471 2518584 എന്ന നമ്പരില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെ വിളിക്കാം.