മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

0
53

കൊല്ലം മയ്യനാട് സ്വദേശിനിയായ നഴ്‌സ് റിയാദിൽ മസ്‍തിഷ്‍കാഘാതം മൂലം മരിച്ചു. കുറ്റിക്കാട്‌ പള്ളിത്തൊടി അനശ്വര നിവാസിൽ അശ്വതി വിജേഷ്‍കുമാർ (32) ആണ് റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിൽ മരിച്ചത്.

റിയാദിലെ അൽ ജാഫൽ എന്ന സ്വകാര്യ ആശുപത്രിയിൽ നാല്‌ വർഷത്തോളമായി നഴ്‌സായി സേവനമനുഷ്ഠിക്കുന്നു.

ഭർത്താവ് വിജേഷ് കുമാർ റിയാദിൽ ഒപ്പമുണ്ട്. ഏകമകൾ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജൻ, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരണം. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് ഭർത്താവ് അറിയിച്ചു.