3 ദിവസം പ്രായമുള്ള ആനക്കുട്ടി കുഴിയിൽ വീണു

0
59

ചിമ്മിനി കാട്ടിൽ മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ അവശനിലയിൽ കുഴിയിൽ കണ്ടെത്തി. പാലപ്പിള്ളി റേഞ്ച് – വെള്ളിക്കുളങ്ങര റൂട്ടിലെ കുണ്ടായിയിൽ ബുധനാഴ്ച രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ ആനക്കുട്ടിയെ കണ്ടെത്തിയത്. നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.

വനപാലകർ വിവരമറിയിച്ചതനുസരിച്ച്‌ വനം വകുപ്പ് വെറ്റിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്നാണ് കരുതുന്നതെന്ന് വനപാലകർ അറിയിച്ചു