Sunday
11 January 2026
24.8 C
Kerala
HomeIndia9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 10, 12 വയസ്സുകാർ പിടിയിൽ

9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 10, 12 വയസ്സുകാർ പിടിയിൽ

9 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഡൽഹി ശാസ്ത്രി പാർക്ക് ഏരിയയിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെൺകുട്ടി കളിക്കാനായി പോയി. വൈകിട്ട് 4.30നു തിരികെവന്നു. തിരികെവന്നതിനു ശേഷം അടിവയറ്റിൽ വേദനയുണ്ടെന്ന് കുട്ടി മാതാവിനെ അറിയിച്ചു. തുടർന്ന് മാതാവ് കാര്യം അന്വേഷിച്ചപ്പോൾ കുട്ടി പീഡനവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവാണ് പൊലീസിൽ പരാതിപ്പെട്ടത്. വൈദ്യ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും സമാനസംഭവം നടന്നിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായത്. സംഭവത്തിൽ 13ഉം 14ഉം വയസ്സുള്ള ആൺകുട്ടികളെ പൊലീസ് ദുർഗുണ പരിഹാര പാഠശാലയിലാക്കി. കുട്ടിയെ നിരന്തരമായി 10 ദിവസത്തോളമാണ് ഇവർ പീഡിപ്പിച്ചത്.

പീഡിപ്പിച്ച കുട്ടികൾ മൊബൈൽ ഗെയിമുകൾ കളിക്കുന്നത് കാണാൻ പീഡിപ്പിക്കപ്പെട്ട കുട്ടി ഇടക്കിടെ വരാറുണ്ടായിരുന്നു. അങ്ങനെയൊരു സമയത്ത് ഇവർ കുട്ടിയെ നിർബന്ധിപ്പിച്ച് പോൺ വിഡിയോകൾ കാണിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ ഒഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 10 ദിവസത്തെ ഇടവേളയിൽ ഇവർ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കി എന്ന് പൊലീസ് പറഞ്ഞു. ജനുവരി 6ന് കുട്ടി തുടർച്ചയായി ഛർദ്ദിച്ചു. ഇതേ തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയോളം കുട്ടി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനിടെയാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ജനുവരി 20ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

RELATED ARTICLES

Most Popular

Recent Comments