Monday
12 January 2026
20.8 C
Kerala
HomeIndiaരാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക് പുരസ്‌കാരം

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക് പുരസ്‌കാരം

ഈ വർഷത്തെ രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്‌ഥർക്ക് ഇത്തവണ പുരസ്‌കാരമുണ്ട്. ഐജി സി നാഗരാജു, എസ്‌പി ജയശങ്കർ രമേശ് ചന്ദ്രൻ, അസിസ്‌റ്റന്റ് കമ്മീഷണർ എംകെ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ മെഡൽ നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്‌ഥരിൽ ഉൾപ്പെടുന്നു.

ഡിവൈഎസ്‌പിമാരായ മുഹമ്മദ് കബീർ റാവുത്തർ, ആർകെ വേണുഗോപാൽ, ടിപി ശ്യാം സുന്ദർ, ബി കൃഷ്‌ണകുമാർ എന്നിവർക്കും ഇത്തവണ മെഡൽ ലഭിച്ചു. ഇവർക്കൊപ്പം സിപിഒ ഷീബ കൃഷ്‌ണൻകുട്ടി, എസ്ഐമാരായ സാജൻ കെ ജോർജ്, ശശികുമാർ ലക്ഷ്‌മണൻ എന്നിവരും പുരസ്‌കാരത്തിന് അർഹരായി.

RELATED ARTICLES

Most Popular

Recent Comments